ഉഷ്ണം ഉഷ്ണേന ശാന്തി!

  • Manu MS

"ഉഷ്ണം ഉഷ്ണേന ശാന്തി:"ഏപ്രിൽ ആകുന്നതിനു മുമ്പ് തന്നെ ചൂട് അതിന്റെ കൊടുമുടിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ഏപ്രിൽ മെയ് മാസങ്ങളിലെ അവസ്ഥ ആലോചിക്കുവാൻ പോലും വയ്യാത്ത രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ഉഷ്ണകാല രോഗങ്ങളും ചെറുതായ് തലപൊക്കി തുടങ്ങി സൂര്യതാപം പോലെയുള്ളവയിൽ നിന്നുമുള്ള ഭീഷണി വേറെ. പ്രളയം വരുത്തിയ ദുരിതത്തിൽ നിന്നും പതുക്കെ കരകയറി വന്നപ്പോഴേക്കുമാണ് പ്രകൃതി അതിന്റെ മറുവശം കൊണ്ട് പ്രഹരിക്കാൻ തുടങ്ങുന്നത്. ഇതിന് രണ്ടിനും കാരണം നമ്മൾ മനുഷ്യർ തന്നെയാണ്. ഒഴുകിപ്പോകാനനുവദിക്കാതെ മഴവെള്ളത്തെ തടഞ്ഞു നിർത്തിയതാണ് പ്രളയത്തിന് കാരണമെങ്കിൽ പുരോഗമനമെന്ന വ്യാജേന ഭൂമിയിലെ ചൂട് താങ്ങേണ്ട മരങ്ങളെയും മലകളെയും നശിപ്പിച്ചതാണ് താങ്ങാനാവാത്ത ഇപ്പോഴത്തെ ഈ ചൂടിന് കാരണം എന്ന് മനുഷ്യന്റെ...

Read more


Loading...