ഉഷ്ണം ഉഷ്ണേന ശാന്തി!

"ഉഷ്ണം ഉഷ്ണേന ശാന്തി:"
ഏപ്രിൽ ആകുന്നതിനു മുമ്പ് തന്നെ ചൂട് അതിന്റെ കൊടുമുടിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ഏപ്രിൽ മെയ് മാസങ്ങളിലെ അവസ്ഥ ആലോചിക്കുവാൻ പോലും വയ്യാത്ത രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ഉഷ്ണകാല രോഗങ്ങളും ചെറുതായ് തലപൊക്കി തുടങ്ങി സൂര്യതാപം പോലെയുള്ളവയിൽ നിന്നുമുള്ള ഭീഷണി വേറെ. പ്രളയം വരുത്തിയ ദുരിതത്തിൽ നിന്നും പതുക്കെ കരകയറി വന്നപ്പോഴേക്കുമാണ് പ്രകൃതി അതിന്റെ മറുവശം കൊണ്ട് പ്രഹരിക്കാൻ തുടങ്ങുന്നത്. ഇതിന് രണ്ടിനും കാരണം നമ്മൾ മനുഷ്യർ തന്നെയാണ്. ഒഴുകിപ്പോകാനനുവദിക്കാതെ മഴവെള്ളത്തെ തടഞ്ഞു നിർത്തിയതാണ് പ്രളയത്തിന് കാരണമെങ്കിൽ പുരോഗമനമെന്ന വ്യാജേന ഭൂമിയിലെ ചൂട് താങ്ങേണ്ട മരങ്ങളെയും മലകളെയും നശിപ്പിച്ചതാണ് താങ്ങാനാവാത്ത ഇപ്പോഴത്തെ ഈ ചൂടിന് കാരണം എന്ന് മനുഷ്യന്റെ സാമാന്യബുദ്ധിയിൽ ആലോചിച്ചാൽ നമുക്ക് മനസിലാകും.

Manu - Passion Sattvic Diet

ഈ ചൂട് കാലത്തെ നമുക്കെങ്ങനെ പ്രതിരോധിക്കാം?
ഈ ചോദ്യത്തിന്റെ ഉത്തരം തേടിപ്പോയപ്പോഴാണ് "ഉഷ്ണം ഉഷ്ണേന ശാന്തി:" എന്ന സംസ്‌കൃത വാക്യം കണ്ണിലുടക്കിയത് അതായത് ചൂടിനെ ചൂട് കൊണ്ട് നേരിടുക. നമ്മൾ മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്നൊക്കെ പറയുന്നപോലെ. സൂര്യപ്രകാശം 365 ദിവസവും ലഭിക്കുന്ന അപൂർവം ചില രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. അതിൽ ഏറ്റവും നല്ല കാലാവസ്ഥയുള്ള പ്രദേശമാണ് കേരളം. സൂര്യപ്രകാശം നന്നായി ലഭിക്കുന്നത് കൊണ്ട് തന്നെ ഫലഭൂയിഷ്ഠമാണ് നമ്മുടെ നാട്. ഈ സമയത്തു ഒരുപാട് വെള്ളം കുടിക്കണം എന്നും പഴവർഗങ്ങങ്ങൾ ഒരുപാടു കഴിക്കണമെന്നും വിദഗ്ധർ പറയുന്നത് നാം കേട്ടിട്ടുണ്ട്. പക്ഷെ എന്ത് പഴങ്ങളാണ് നാം കഴിക്കേണ്ടതെന്നു അധികമാരും പറഞ്ഞു കേട്ടിട്ടില്ല അതിനുള്ള ഉത്തരമാണ് ഈ സംസ്‌കൃത വാക്യത്തിലുള്ളത്. ചൂടിനെ പ്രതിരോധിക്കാൻ ചൂടിനെ പ്രതിരോധിച്ചു കൊണ്ടുണ്ടാകുന്നതിനെ കഴിക്കണം. പക്ഷെ ദോർഭാഗ്യവശാൽ പഴങ്ങളെന്നു പറയുമ്പോഴേ നമ്മുടെ മനസ്സിൽ വരുന്നത് ശൈത്യനാടുകളിൽ നിന്നും വരുന്ന പഴങ്ങളാണ്. അത് കഴിച്ചാൽ എങ്ങനെയാണ് നമ്മുടെ കാലാവസ്ഥയെ അതിജീവിക്കുന്നത്. നമ്മുടെ ഈ കൊടും ചൂടിനെ അതിജീവിച്ചു കൊണ്ട് ഈ മാസങ്ങളിൽ ഫലം തരുന്നവയാണ് നമ്മുടെ സ്വന്തം മാവും പ്ലാവും. അതിനെ ഒന്ന് പരിഗണിച്ചാൽ മതി നമുക്ക് ഈ ചൂടിനെ തോൽപിക്കാൻ. ദിവസവും ധാരാളം വെള്ളം കുടിക്കുന്നതിനോടൊപ്പം നമ്മൾ കേരളീയർ ചക്ക, മാങ്ങ, നാടൻ വാഴപ്പഴം എന്നിവ ഭക്ഷണത്തിൽ ചേർക്കുക ഒരു സൂര്യതാപവും നമ്മെ തൊടില്ല.

#BeWithNatureAlways
മനു മോഹനൻ 
Passion Sattvic Diet
Ph:9995220259